ബസിന് സമീപം യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രകരാണ് ബസിന്റെ പിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. തുടർന്ന് ബസ്സിനെ പിന്തുടർന്ന് ഡ്രൈവറെ വിവരം അറിയിച്ചു . ഉടൻ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ബസിന്റെ അകത്തേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചു .