ചില്ലറയെ ചൊല്ലിയുണ്ടായ തർക്കം ; കണ്ടക്ടറുടെ ക്രൂര മർദ്ദനമേറ്റ്‌ വയോധികൻ മരിച്ചു


തൃശ്ശൂർ : കണ്ടക്ടറുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത് . തൃശ്ശൂരിലാണ് അതിദാരുണ്യമായ സംഭവം. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ശാസ്ത ബസിന്റെ കണ്ടക്ടർ രതീഷാണ് പവിത്രനെ മർദ്ദിച്ചത്.

കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കണ്ടക്ടർ പവിത്രനെ മർദ്ദിച്ചത്. ബസിൽ നിന്ന് റോഡിലേക്ക് കണ്ടക്ടർ വയോധികനെ തള്ളിയുടുകയായിരുന്നു. തലയിടിച്ചാണ് പവിത്രൻ റോഡിലേക്ക് വീണത്. ഇതേ തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ടക്ടർ രതീഷിനെതിരെ കൊല്ലകുറ്റത്തിന് കേസെടുക്കും. കൂടുതൽ അന്വേക്ഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
أحدث أقدم