തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് ചുറ്റിക ഉപയോഗിച്ച് മർദിച്ചു.വനത്തിനകത്ത് വെച്ചാണ് ഭർത്താവ് കാലിൽ ചുറ്റിക കൊണ്ടടിച്ചത്.സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മൈലമൂട് സ്വദേശി ഷൈനിക്കാണ് മർദ്ദനമേറ്റത്.
പാലോട് പച്ച സ്വദേശി സോജിയും ഭാര്യ മൈലമൂട് സ്വദേശി ഷൈനിയും തമ്മില്‍ കുറച്ച് നാളായി പിണക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെ വച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വാക്ക് തർക്കത്തിനൊടുവിൽ സോജി ഷൈനിയെ മർദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.