നാടിന് അഭിമാനമായി പങ്ങട സ്വദേശി അഭിജിത്ത്...നാവികസേനയിൽ സബ്ബ് ലഫ്റ്റനൻ്റായിആയി ജോലിയിൽ പ്രവേശിച്ചു


പാമ്പാടി . വിദ്യാസമ്പന്നരായ യുവജനങ്ങൾ ഉപരി പഠനത്തിനും ജോലിക്കുമായി വിദേശ നഗരങ്ങളിൽ ചേക്കേറുമ്പോൾ വേറിട്ട വഴിയിലൂടെ നാവികസേനയിൽ സബ്ബ് ലഫ്റ്റനൻ്റായിആയി ജോലിയിൽ പ്രവേശിക്കുന്ന അഭിജിത്ത് ശ്രദ്ധേയനായി.
 ( മാതാപിതാക്കൾക്കൊപ്പം അഭിജിത്ത് ) 

 പാമ്പാടിയിലെ അഞ്ചാം ക്ലാസ്സ് പഠനത്തിനു ശേഷം ആറു മുതൽ 12-ാം ക്ലാസ്സ് വരെ കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് അഭിജിത് ഏഴിമല നേവൽ അക്കാദമിയിൽ ചേർന്നത്. നാല് വർഷം പരിശീലനത്തോടൊപ്പം ജെ. എൻ. യു വിൽ നിന്നും ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷനിലും ബിടെക് ബിരുദം കരസ്ഥമാക്കി. സബ്ബ് ലഫ്റ്റനൻ്റായി പുറത്തിറങ്ങിയ അഭിജിത്തിന് വിശാഖപട്ടണത്താണ് ഉയർന്ന ശമ്പളത്തിൽ  നിയമനം ലഭിച്ചിരിക്കുന്നത്. മലയാളികൾ കടന്നു വരാൻ വിമുഖത കാണിക്കുന്ന ഈ രംഗത്ത് അഭിജിത്തിനോടപ്പം മൂന്ന് കേരളീയർ മാത്രമാണ് ഉണ്ടായിരുന്നത്.
  മെഡിക്കൽ റപ്പറൈസർമാരായ പങ്ങട ചിറയിൽ സാജുവിൻ്റെയും, ബീനയുടെയും മകനാണ് അഭിജിത്ത്. പ്ലസ് വണ്ണിന് ചേരുന്ന ആവണി ഏക സഹോദരിയാണ്.
 ദേശസ്നേഹവും, സ്ഥിരോത്സാഹവുമുണ്ടെങ്കിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഈ രംഗത്ത് വിജയിക്കുവാൻ കഴിയുമെന്ന് അഭിജിത്തിൻ്റെ പിതാവ് പാമ്പാടിക്കാരൻ ന്യൂസിനോട്പറഞ്ഞു.
أحدث أقدم