മാവേലി സ്റ്റോറിൽ ഇനി ‘ശബരി’ മാത്രം..മറ്റ് ബ്രാന്‍ഡുകളുടെ വിൽപന നിർത്തും…


ആലപ്പുഴ: മാവേലി സ്റ്റോറുകളിൽ ഇനി ശബരിയല്ലാത്ത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സപ്ലൈകോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.ശബരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിരോധനം.എന്നാൽ ശബരിക്കില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ തടസ്സമില്ല എന്നാണ് റിപ്പോർട്ട്.

അരി, തേയില, കറി പൊടികള്‍ അടക്കം 85 ഇനം ഉല്‍പ്പന്നങ്ങളുണ്ട് ശബരിക്ക്. അതേസമയം സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മറ്റുബ്രാന്‍ഡുകള്‍ വില്‍ക്കാം. സപ്ലൈകോ ഡിപ്പോയില്‍ സ്റ്റോക്കുള്ള മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ മാവേലി സ്റ്റോറുകള്‍ക്ക് കൈമാറാന്‍ പാടില്ല. ജൂലൈ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കും.

أحدث أقدم