ആലപ്പുഴ: റോഡിൽ അപകടകരമായ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ജോയിൻ്റ് ആർടിഒ ആണ് കേസ് എടുത്തത്. നൂറനാട് സ്വദേശികളാണ് കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. കാറിൻ്റെ ഡോറിലിരുന്ന് സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു.അപകടങ്ങൾ പതിവായ കായംകുളം പുനലൂർ റോഡിലാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്.കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കാൾ യാത്ര ചെയ്തത്. അഭ്യാസ പ്രകടനം ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോൾ അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു
ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം…കേസെടുത്ത് പോലീസ്…
Jowan Madhumala
0