പൂഞ്ച് ഭീകരാക്രമണം..ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു..വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം…


പൂഞ്ച് ഭീകരാക്രമണത്തിൽ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു.പ്രതികളായ രണ്ടുപേരുടെ രേഖചിത്രമാണ് സൈന്യം പുറത്തുവിട്ടത്.പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം .

വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.


أحدث أقدم