തൃശൂർ : ദോഷം മാറ്റാനുള്ള പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച അറബിക് ജ്യോതിഷിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പത്തിരിപ്പാല ഗവ. സ്‌കൂളിനടുത്ത് താമസിക്കുന്ന ഒറ്റപ്പാലം എസ്.ആര്‍.കെ. നഗര്‍ പാലയ്ക്കപ്പറമ്പില്‍ യൂസഫലി(45)യാണ് അറസ്റ്റിലായത്.
പഴുവിലില്‍ അറബിക് ജ്യോതിഷം നടത്തിയിരുന്ന ഇയാള്‍ തൃശ്ശൂരുള്ള യുവതിയെ ദോഷംമാറ്റാനുള്ള പൂജക്കിടെ ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.