കോട്ടയത്തെ ഇൻഡസൻഡ് ബാങ്കിലെ മാനേജർ നടത്തിയ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് കോടികളുടെ സാമ്പത്തിക തിരിമറി…ബാങ്കിൽ പരിശോധന .'..പെട്ടെന്ന് മാനേജർ മുങ്ങി….



കോട്ടയം:കോട്ടയത്തെ ഇൻഡസൻഡ് ബാങ്കിലെ മാനേജർ നടത്തിയ വൻ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കോടികളുടെ സാമ്പത്തിക തിരിമറിയാണ് ഈ ബാങ്കിന്റെ മാനേജർ പി ജി പ്രവീൺ നടത്തിയത്.കോട്ടയം ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ വാഹന വായ്പ വിഭാഗത്തിൻ്റെ മാനേജർ ആണ്  പ്രവീൺ P G

ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ മാനേജർ പ്രവീൺ കഴിഞ്ഞ ദിവസം കീഴടങ്ങി. ബാങ്കിന്റെ ലോൺ തിരിച്ചടക്കാൻ അടക്കം പലരും നൽകിയ പണം തിരിമറി നടത്തിയാണ് ഇയാൾ ക്രമക്കേട് നടത്തിയത്. പലർക്കും ലോൺ അടവ് മുടങ്ങിയെന്ന നോട്ടീസ് ലഭിച്ചിരുന്നു. ഇതോടാണ് മാനേജർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തായത്. ലോൺ അടക്കാൻ എത്തിയർക്ക് വ്യാജ രസീത് നൽകിയാണ് ഇയാൾ കബളിപ്പിച്ചത്. ഈ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു.

ഇതോടെ ബാങ്ക് അധികൃതർ തന്നെ ആഭ്യന്തര പരിശോധന നടത്തി. ഇതോടെയാണ് മാനേജർ പ്രവീൺ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കോട്ടയത്തെ വ്യാപാരികളും മറ്റുസാധാരണക്കാരും അടക്കമുള്ളവരാണ് മാനേജരുടെ ചതിക്ക് ഇരയായിരിക്കുന്നത്. ബാങ്കിൽ പരിശോധന നടത്തിയ ദിവസം പ്രവീൺ മുങ്ങുകയായിരുന്നു.
ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കവേയാണ് കോട്ടയം സിജെഎം കോടതിയിൽ പ്രവീൺ കീഴടങ്ങിയത്. ആദ്യം നാലര ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയാണ് ഉയർന്ന്. പൊലീസ് അന്വേഷണത്തിൽ ഇതിനോടകം തന്നെ 50ലക്ഷം രൂപയിലേറെ രൂപയുടെ തിരിമറി ബാങ്കിൽ നടന്നതായി വ്യക്തമായിട്ടുണ്ട്. ഈ വ്യാപ്തി കോടികളിലേക്ക് ഉയരുമെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ വൈകീട്ട് കോട്ടയം കോടതിതിയിൽ കീഴടിങ്ങിയ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ 15 പേർ ഇൻഡസൻഡ് ബാങ്ക് അധികൃതരെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. വളരെ ഗൗരവമുള്ള തട്ടിപ്പാണ് ഇവിടെ അരങ്ങേയിരികിക്കുന്നത്. അതേസമയം ക്രമിക്കേട് വിവരങ്ങൾ പുരത്തുവന്നതോടെ പരാതി ഒതുക്കാൻ ബാങ്ക് അധികൃതരും ശ്രമം നടത്തുന്നുണ്ട്.
പത്ര മാധ്യമങ്ങളിൽ അടക്കം വലിയ തോതിൽ പരസ്യം നൽകുന്ന സ്വകാര്യ ബാങ്കാണ് ഇത്. അതുകൊണ്ട് തന്നെ സ്വാധീനം ഉപയോഗിച്ചു വാർത്തകളെ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ, തട്ടിപ്പിന് ഇരയായവർ പരാതികളുമായി ഇനിയും വരാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസിന്റെ ശ്രമം. തട്ടിപ്പു പണം ഇയാൾ എന്തിനൊക്കെ ഉപയോഗിച്ചു എന്നും ഇനി അറിയേണ്ടതുണ്ട്.

أحدث أقدم