അറസ്റ്റിലായ കുമാറിനെതിരെ പരാതി നൻകുന്നത് വരെ പാർട്ടിയിലെ തന്റെ പദവി ലേഡി സിങ്കം എന്നായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഒരു ബിജെപി ഏജന്റ് ആയി മാറി. നിങ്ങൾ കേസിനെ വഴിമാറ്റാനാണ് ശ്രമിക്കുന്നത് . ഇതിന് എല്ലാം ഞാൻ നിങ്ങളെ കോടതിയിൽ കയറ്റുക തന്നെ ചെയ്യും – സ്വാതി മലിവാൾ പറഞ്ഞു.
അഴിമതിയുടെ പേരിൽ തനിക്കെതിരെ എഫ്‌ഐആർ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് താൻ ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം ഡൽഹി മന്ത്രിമാർ പറഞ്ഞിരുന്നു. ഇതെല്ലാം പറഞ്ഞ് പാർട്ടി കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. താൻ സത്യം പറഞ്ഞതുകൊണ്ടാണ് മുഴുവൻ ട്രോളുകളും അഴിമതികളും താൻ ഏറ്റുവാങ്ങേണ്ടി വരുന്നത് . സ്വാതിയുടെ പേഴ്സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്ക്കണമെന്നാണ് ഈ നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറഞ്ഞത് എന്നും സ്വാതി പറഞ്ഞു. ഇതിന്റെയെല്ലാം സത്യങ്ങൾ ഒരിക്കൽ പുറത്തുവരും. അന്ന് നിങ്ങൾക്ക് കുടുംബത്തിന്റെ മുഖത്ത് പോലും നോക്കാൻ സാധിക്കില്ല എന്നും സ്വാതി മലിവാൾ ആഞ്ഞടിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സ്വാതിമലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസ് വ്യാഴാഴ്ച സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട് . മുഖ്യമന്ത്രി അരവിന്ദ് കെജിർവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറാണ് തന്നെ ആക്രമിച്ചതെന്നാണ് സ്വാതി മാലിവാൾ ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ഭൈഭവ് കുമാർ തന്നെ തല്ലുകയും വയറ്റിൽ അടിക്കുകയും ആക്രമിക്കുകയും ചവിട്ടുകയും ചെയ്തതായി മലിവാൾ പരാതിപ്പെട്ടതായാണ് പോലീസ് എഫ്‌ഐആറിൽ ഉള്ളത്.