യുപിയിൽ പ്രാദേശിക ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു




ഉത്തർപ്രദേശിൽ പ്രാദേശിക ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വിവാദ ചാനലായ സുദർശൻ ന്യൂസിലെ കറസ്‌പോണ്ടന്റ് അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലെ കോട്വാലിയിലെ മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം
ബൈക്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോകുമ്പോഴാണ് അജ്ഞാതനായ ബൈക്ക് യാത്രികൻ ഇയാളെ തടഞ്ഞുനിർത്തിയതും മറ്റ് നാല് പേർ വന്ന് വെടിയുതിർക്കുകയും ചെയ്തത്. ഉടനെ ഷാഗഞ്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സംഭവത്തിന് പിന്നാലെ ഷാഗഞ്ച് എംഎൽഎ രമേശ് സിംഗും മറ്റ് ബിജെപി നേതാക്കളും സ്ഥലത്തെത്തി. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
 



أحدث أقدم