വ്യാഴാഴ്ചയാണ് സംഭവം. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ യാത്രയ്ക്കായി പുറപ്പെടാനിരിക്കേയാണ് ഉഷ്ണതരംഗത്തില്‍ സൂര്യാഘാതമേറ്റ് മരണം സംഭവിച്ചത്.
കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കും.