തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിൽ



പാലക്കാടും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലും ഇന്നും മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ഇന്നലെ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലടക്കം ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.
أحدث أقدم