ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി





കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള ഗവർണറുടെ 4 അംഗ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്‍റ്മെന്‍റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.



أحدث أقدم