മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം കെട്ടിയിട്ട് സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു; ഭർത്താവിന്റെ പരാതിയിൽ ഭാര്യ അറസ്റ്റിൽ







ലഖ്‌നൗ: കെട്ടിയിട്ട ശേഷം സ്വകാര്യഭാഗത്ത് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി ഭാര്യക്കെതിരെ ഭർത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഭാര്യയെ അറസ്റ്റ് ചെയ്തു.
മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മനന്‍ സെയ്ദിയെ മയക്കിക്കിടത്തിയ ശേഷം കൈകാലുകള്‍ കെട്ടിയിട്ട് മെഹര്‍ ജഹാന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്‌. യുവാവിന്റെ ദേഹത്ത് കയറിയിരുന്നു മെഹര്‍ ജഹാന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒരു വർഷം മുൻപ് വിവാഹം കഴിച്ച ഇരുവരും കല്യാണത്തിന് ശേഷം കുടുംബത്തെ ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇത് ഭാര്യയുടെ നിർബന്ധം മൂലമായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പതിവായി മെഹര്‍ ജഹാന്‍ യുവാവിനെ ഉപദ്രവിച്ചിരുന്നു
أحدث أقدم