എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ….


എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ദില്ലിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേപ്പാൾ സ്വദേശിയാണ് പെൺകുട്ടി. സംഭവത്തിൽ അർജുൻ എന്ന യുവാവാണ് അറസ്റ്റിലായത്.

മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഏകദേശം 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ ശാരീരിക അവസ്ഥ നിലവിൽ കുഴപ്പമില്ലെങ്കിലും പീഡനത്തിന്റെ മാനസിക ആഘാതങ്ങളിൽ നിന്ന് മോചിതയായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ പല്ലുകൾ കൊണ്ടുള്ള മുറിവുകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു
أحدث أقدم