സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു . വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവി(54)യാണ് മരിച്ചത് .സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത് .രവി നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്ക് ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റു. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.