രോഗികൾ തിങ്ങിനിറഞ്ഞ ഗവ.ആശുപത്രി വരാന്തയിലൂടെ സ്‌കൂട്ടർ ഓടിച്ച് നഴ്‌സ്;വീഡിയോ വൈറൽ


ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിയിൽ തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്‌കൂട്ടറോടച്ച് നഴ്‌സ്. നഴ്‌സിന്റെ ഈ സാഹസികപ്രവർത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.യുപി പിലിഭിത്തിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് വിവരം. ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കിടയിലൂടെയാണ് യൂണിഫോം ധരിച്ച ഡ്യൂട്ടിയിലുള്ള നഴ്‌സ് സ്‌കൂട്ടർ ഓടിച്ച് പോകുന്നത്.വീഡിയോ വൈറലായതോടെ നഴ്‌സിന്റെ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ലഭിച്ചു.



أحدث أقدم