ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. മത്സര രംഗത്ത് 889 സ്ഥാനാർഥികളാണ് ഉള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് യുപിയിലാണ്. ഉത്തർ പ്രദേശിലെ 14ഉം ബീഹാർ, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി വോട്ടെടുപ്പ് നടക്കും. ഏഴുസീറ്റുള്ള ഡല്‍ഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.