ആക്രമണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു.അജ്ഞാതർ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളിൽ തീയിടുകയായിരുന്നു. സംഭവത്തിൽ വീട്ടു ഉപകരണങ്ങൾ ഉൾപ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു.
വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടൻ തന്നെ തീ അണയ്‌ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവർ ആറന്മുളയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്‌കുമാർ പറയുന്നത്.കൂടാതെ ഇയാളുടെ കാർ രണ്ട് മാസം മുൻപാണ് തീപിടിച്ചു നശിച്ചിരുന്നത് .അന്നും ഇയാൾ പരാതി നൽകിയിരുന്നില്ല.ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.തുടർന്ന് പേഴുംപാറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.