കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. കളമശേരി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരേയാണ് കേസ്.
രാവിലെ ഒൻപതരയോടെയാണ് കോളെജ് ക്യാമ്പസിലെ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരൻ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.
പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായതായും പറയുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുക്കാൻ തയാറായത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.