വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു !!







ഇടുക്കി : കടുത്ത വേനലിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് കെ എസ് ഇ ബി ക്ക് വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 2330 അടിയായിരുന്നു ജലനിരപ്പ്.

മുൻകരുതലിന്റെ ഭാഗമായി ഇത്തവണ നേരത്തെ തന്നെ വൈദ്യുതി ഉൽപ്പാദനം കുറച്ചിരുന്നു.

സംഭരണ ശേഷിയുടെ 35 % ശതമാനം വെള്ളം മാത്രമേ ഇപ്പോൾ അണക്കെട്ടിലുള്ളൂ. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ സ്ഥിതിയും സമാനമാണ്.

2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാൻ സാധിക്കാതെ വരും. ഇതൊഴിവാക്കാനാണ് കെ എസ് ഇ ബി യുടെ ശ്രമം.

നിലവിൽ ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണം മാത്രമാണ് മൂലമറ്റം പവർ ഹൗസിൽ പ്രവർത്തിക്കുന്നത്. 8.9 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം 45. 349 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്
أحدث أقدم