പുതുപ്പള്ളി കാഞ്ഞിരത്തിൻമൂട്ടിൽ
മരിച്ച അഖിലിന്റെ കൈയ്യിൽ നിന്നും ഒന്നരക്കോടിയോളം രൂപ പാമ്പാടി സ്വദേശി തട്ടിയെടുത്തതായി ചില റിപ്പോർട്ടുകൾ പുറത്ത് പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഇയാളുടെ ബന്ധങ്ങൾ ഉപയോഗിച്ചു നിരവധിപേരെ ജാമ്യം നിർത്തിയും ചിലരുടെ ആധാരങ്ങൾ പണയപ്പെടുത്തിയും ഇയാൾ വൻതുക തട്ടിയെടുത്തിട്ടുണ്ടെന്നും ആക്ഷേപം ഉണ്ട്
ഏതാനും ആഴ്ചകൾക്ക് മുൻപ് അഖിലിന്റെ പിതാവിന്റെ സ്ഥലത്തിന് അഡ്വാൻസ് ലഭിച്ച 20 ലക്ഷം രൂപയോളംവാങ്ങിയതായും ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു
ഹൈറേൻജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു തട്ടിപ്പ് സംഘത്തിലെ കണ്ണികൂടിയാണ് എന്ന ആക്ഷേപവും നിലനിൽക്കുന്നു പാമ്പാടിയിൽ നിന്നും താമസം മാറി മണർകാട് പ്രദേശത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു ഇയാളുടെ കൂടുതൽ ബന്ധങ്ങൾ പോലീസിൻ്റെ അന്വേഷണത്തിലേ വ്യക്തമാകൂ അതേ സമയം ഇയാളുടെ ചിത്രം സഹിതം ചില സമുഹൃമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുമുണ്ട് ഇക്കാര്യത്തിൽ പോലീസിൻ്റെ അന്വേഷണത്തിലുടെ മാത്രമേ നിജസ്ഥിതി പുറത്ത് വരൂ