ഭാര്യയെ ഇരുമ്പ് കമ്പി കൊണ്ടു അടിച്ചു പരുക്കേൽപിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ….


മലയിൻകീഴ് : ഭാര്യയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുമ്പ് കമ്പി കൊണ്ടു അടിച്ചു പരുക്കേൽപിച്ച കേസിൽ വിളപ്പിൽ ചൊവ്വള്ളൂർ കൊങ്ങപ്പള്ളി വിപിൻ നിവാസിൽ ഷജി കുമാറിനെ ( 50) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് ആക്രമണം. ഷജി കുമാറും ഭാര്യ അബന്യയും കുറച്ചു കാലമായി അകന്നു കഴിയുകയാണെന്നും ഇതിനിടെയാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. കയ്യിലും കാലിലും പരുക്കേറ്റ അബന്യ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കൊലപാതക ശ്രമത്തിനു കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.
أحدث أقدم