الصفحة الرئيسيةTop Stories ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക് Guruji مايو 08, 2024 0 വാഷിങ്ടണ്‍: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്തയ്ക്ക് വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റു.അമേരിക്കയിലെ ടെക്‌സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്.ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.