സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരംപണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് ബാങ്ക്..പക്ഷെ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല…


സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്ന് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്. മകളുടെ വിവാഹം, വീടുപുതുക്കൽ തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എത്തിയത് .എന്നാൽ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ബാങ്ക് സെക്രട്ടറി ജയകുമാരി വ്യക്തമാക്കി .

ആദ്യം എത്തിയത് വീട് പണിക്ക് പണം എടുക്കണം എന്ന ആവശ്യവുമായി ആണ് .പിന്നീടു പറഞ്ഞു മോളുടെ കല്യാണമാണെന്ന്. കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു.ഇത് അത്ര അത്യാവശ്യമാണെന്നു കരുതിയില്ല.സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ പണം തിരികെ കിട്ടില്ലെന്ന ഭീതിയുടെ പുറത്താണ് അദ്ദേഹം നിക്ഷേപം തിരികെയെടുക്കാൻ എത്തിയത് എന്നാണ് കരുതിയത് .കണ്ടലയിൽ പ്രശ്നം വന്നപ്പോൾ നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു. ഞങ്ങൾ കുറേയൊക്കെ കൊടുത്തു തീർത്തു.ഇനി കൊടുക്കണമെങ്കിൽ ലോൺ പിരിച്ചെടുത്താൽ മാത്രമേ സാധിക്കു .അതുകാരണമാണ് പണം നൽകാൻ താമസം വന്നതെന്നും അവർ വ്യക്തമാക്കി .

വളരെ ശാന്തമായാണ് അദ്ദേഹം സംസാരക്കാറ്.പണം അത്യാവശ്യമാണ് അതു തരണമെന്നുമാണു പറഞ്ഞത്. അദ്ദേഹം ഇക്കാര്യത്തിന് ആത്മഹത്യ ചെയ്തെന്നുള്ളതു ഞങ്ങൾക്കു തന്നെ അതിശയമാണ്. കാരണം അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടേയില്ല എന്നും ബാങ്ക് ജീവനക്കാർ വ്യക്തമാക്കി .

أحدث أقدم