ആർ ടി ഒ യ്ക്കും രക്ഷയില്ല..കാർ കുഴിയിൽ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്





കണ്ണൂർ : ആർടിഒ സഞ്ചരിച്ച കാർ റോഡിലെ കുഴിയില്‍ വീണ് അപകടം.കാര്‍ ഓടിച്ചിരുന്ന ആര്‍ടിഒ പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്.റോഡ് നിർമാണം പുരോഗമിക്കുന്നതിനിടെ ഇതിനായി എടുത്ത കുഴിയിലേക്കാണ് ആർടി സഞ്ചരിച്ച കാർ മറിഞ്ഞത്. മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ജയറാം പരിക്കുകളെൽക്കാതെ രക്ഷപ്പെട്ടു. കാറില്‍ നിന്നും വേഗം തന്നെ പുറത്തേക്കിറങ്ങാനായതിനാല്‍ മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല. റോഡിന്‍റെ വശത്തായി സൂചനാ ബോര്‍ഡുണ്ടായിരുന്നെങ്കിലും പ്രദേശത്ത് തെരുവിളക്കുകളോ മറ്റു മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കുഴിയിലേക്ക് വാഹനങ്ങള്‍ വീഴാതിരിക്കാൻ സ്ഥലത്ത് ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല.
Previous Post Next Post