കാറിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകരായി ഫയർഫോഴ്സ്….


കാറിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകനായി ഫയർഫോഴ്സ്. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസ്സിക്കുന്ന ഷാജുവിന്റെ മകൻ ഋ്തിക് ആണ് അബദ്ധവശാൽ കാറിൽ കുടുങ്ങിയത്. രാവിലെ 8 മണിയോടെയാണ് സംഭവം.
അബദ്ധവശാൽ കുഞ്ഞ് കാറിനകത്ത് പെട്ടുപോവുകയായിരുന്നു. എന്നാൽ താക്കോൽ കാറിനകത്തായത് കാർ തുറക്കുന്നതിന് വെല്ലുവിളിയായി. കാറിന് സ്പെയർ കീയും ഇല്ലായിരുന്നത് പ്രശ്നം ഗുരുതരമാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഏലൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഉളക്കി മാറ്റി കൈയിട്ട് ഡോർ തുറന്നായിരുന്നു കുട്ടിയെ രക്ഷിച്ചത്.
أحدث أقدم