പൊലീസിനെ കണ്ട് ഭയന്നോടിയ കൊലക്കേസ് പ്രതി കിണറ്റിൽ വീണു…


പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
أحدث أقدم