''കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കണം'', സുധാകരനോട് എഐസിസി




ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ ലഭിക്കാൻ തെരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണമെന്ന് എഐസിസി വൃത്തങ്ങൾ. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ ലഭിക്കൂ.
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലവും കണ്ണൂരിലെ ഫലവും പരിഗണിച്ചാവും അന്തിമ തീരുമാനം. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താൽ കെ. സുധാകരന് കെപിസിസി പ്രസിഡണന്‍റ് സ്ഥാനം നഷ്ടമാകുന്ന സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്.

കണ്ണൂര്‍ മണ്ഡലത്തിൽ കെ. സുധാകരൻ മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും തമ്മിലുണ്ടായ ഭിന്നതയും ഇപ്പോഴത്തെ നീക്കങ്ങൾക്ക് കാരണമാണെന്ന് കരുതുന്നുണ്ട്. എം.എം. ഹസനാണ് നിലവിൽ കെപിസിസി ആക്ടിങ് പ്രസിഡന്‍റ്
أحدث أقدم