പത്തനംതിട്ട∙ പൊലീസ് കസ്റ്റഡിയിലെടുത്ത പോക്സോ കേസ് പ്രതി ചാടിപ്പോയി. പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. തിരച്ചിൽ നോട്ടീസ് ഇറക്കി പിടികൂടി വരുമ്പോഴായിരുന്നു സംഭവം.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽനിന്ന് ഇറങ്ങി ഓടിയതെന്നു പൊലീസ് പറഞ്ഞു. പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് കടന്നുകളഞ്ഞത്. ഷാർജയിൽ നിന്നാണ് സച്ചിൻ ഡൽഹിയിലെത്തിയത്.