ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു


ചണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രണിത് കൗറിനെതിരായ പ്രതിഷേധത്തില്‍ കര്‍ഷകന്‍ മരിച്ചു. 45കാരനായ സുരീന്ദര്‍പാല്‍ സിങാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഉന്തിലും തള്ളിലും മറ്റുരണ്ടുപേര്‍ക്കും പരിക്കേറ്റു.

പട്യാലയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് പ്രണീത് കൗര്‍. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദറിന്റെ ഭാര്യയും സിറ്റിങ് എംപിയുമാണ് ഇവര്‍. ഇന്ന് ഉച്ചയോടെ കൗര്‍ പ്രചാരണത്തിനെത്തിപ്പോള്‍ വാഹനം കര്‍ഷകര്‍ തടയുകയായിരുന്നു.

കര്‍ഷകന്റെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചാബിലെ പല മണ്ഡലങ്ങളിലും കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്.


أحدث أقدم