ആലുവയിൽ ലോറി മെട്രോ പില്ലറിൽ ഇടിച്ച് അപകടം...രണ്ട് മരണം




ആലുവ : മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു മരണം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്.ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത് .

മെട്രോ പില്ലര്‍ നമ്പര്‍ 187ലാണ് ലോറി ഇടിച്ചത് .ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു .അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു.
أحدث أقدم