പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തത്..കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍…


കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ വാക്‌സിന സ്വീകരിച്ചവര്‍ ഏറെ ആശങ്കയിലായിരുന്നു.

സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം പ്രകാരം വാക്‌സിൻ സ്വീകരിച്ച 33% പേർക്കും പാർശ്വഫലങ്ങളുണ്ടായതായി പറയുന്നു. പഠനത്തിൽ പങ്കെടുത്ത 926 പേരിൽ 50% പേർക്കും വാക്‌സിന് ശേഷം വിവിധ തരം അണുബാധകളേറ്റതായി, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടലെടുത്തതായി കണ്ടെത്തി. ഒരു ശതമാനം പേരിൽ സ്‌ട്രോക്ക്, ഗുള്ളൻ ബാരി സിൻഡ്രോം, എന്നിവ കണ്ടെത്തി എന്നിങ്ങനെയായിരുന്നു പഠനത്തിൽ ഉണ്ടായിരുന്നത്.എന്നാൽ ഇത് തള്ളി ജേര്‍ണലിന് ഐസിഎംആര്‍ കത്തയച്ചു. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നത്. ഈ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി ഐസിഎംആര്‍ സഹകരിച്ചിട്ടില്ലെന്നും രാജീവ് ബഹല്‍ കത്തില്‍ പറയുന്നു.

أحدث أقدم