സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മേഖല ചെയര്‍മാന്‍ ഉറപ്പുനല്‍കി. പത്തനംതിട്ട, കൊല്ലം മേഖലകളിലെ സമരവും പിന്‍വലിച്ചു.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസ്സപ്പെടുമെന്ന് കണ്ടതിനു പിന്നാലെയാണ് സമരം ആരംഭിച്ച് 13-ാം മണിക്കൂറില്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് വഴങ്ങിയത്. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.