തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു






തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തൊഴിലാളികള്‍ മുന്നോട്ടുവച്ച അവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ രാത്രി 12 മണിക്കുള്ള ഷിഫ്റ്റില്‍ ജീവനക്കാര്‍ ജോലിക്ക് കയറി.

സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മേഖല ചെയര്‍മാന്‍ ഉറപ്പുനല്‍കി. പത്തനംതിട്ട, കൊല്ലം മേഖലകളിലെ സമരവും പിന്‍വലിച്ചു.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസ്സപ്പെടുമെന്ന് കണ്ടതിനു പിന്നാലെയാണ് സമരം ആരംഭിച്ച് 13-ാം മണിക്കൂറില്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് വഴങ്ങിയത്. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.
أحدث أقدم