നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു ജിം പരിശീലകൻ അറസ്റ്റിൽ…


യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് അജാനൂർ കൊളവയലിലെ കെ സുജിത്തിനെയാണ് മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.യുവതിയും സുജിത്തും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയം സുജിത്ത് കൂട്ട് നിന്നിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്നചിത്രം ഇയാൾ പകർത്തുകയും ഇത് കാട്ടി പിന്നീട് പലതവണ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.പീഡിനത്തിനിരയായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടുകൂടി സംഭവം പുറത്തറിയുകയും മംഗളൂരു പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
أحدث أقدم