നടുറോ​ഡിൽ K S R T C ബസ് നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി….


പത്തനംതിട്ട; പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രി ആയിരുന്നു കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.


أحدث أقدم