രാജ്നഗർ : ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലാണ് സംഭവം. രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കളക്ടറും എസ്പിയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി.