​ഗൾഫിലെ ജോലി ഉപേക്ഷിച്ചിട്ട് 13 വർഷം; മലയാളിക്ക് ഇപ്പോഴും ശമ്പളം അയച്ച് അറബി


കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കരുണാകരൻ 13 വർഷങ്ങൾക്ക് മുമ്പാണ് ഒമാനിൽ നിന്ന് നാട്ടിലെത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ സാലിം അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. 27 വർഷം ജോലി ചെയ്തു നാട്ടിലേക്ക് വരുമ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ താൻ ജോലി അവസാനിപ്പിച്ച് നാട്ടിൽ വന്ന് 13 വർഷങ്ങൾക്കിപ്പുറവും എല്ലാ മാസവും തനിക്ക് അറബി ശമ്പളം അയയ്ക്കുന്നെന്ന് കരുണാകരൻ പറയുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന് നിര്‍ദേശിച്ച് പണം നല്‍കിയാണ് തൊഴിലുടമ തന്നെ വിട്ടതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. മക്കളുടെ വിവാഹ സമയത്തുമെല്ലാം തൊഴിലുടമ സഹായമായെത്തിച്ചിരുന്നു. കരുണാകരൻ നല്ലൊരു വ്യക്തിയാണെന്നും തനിക്കും കുടുംബത്തിനും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും ഡോക്ടര്‍ സാലിം അബ്ദുള്ള പറയുന്നു. കേരളം കാണണമെന്ന ആ​ഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ത​ന്റെ തൊഴിലുടമയെയും പഴയ തൊഴിലിടവും വീണ്ടും കാണാൻ ആ​ഗ്ര​ഹമുണ്ടെന്ന കാര്യം കരുണാകരനും പ്രകടിപ്പിച്ചു.
أحدث أقدم