റഷ്യയിൽ കൂട്ടവെടിവയ്പ് 15 പോലീസുകാർ ഉൾപ്പെടെ നിരവധിപേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു
കൊല്ലപ്പെട്ടവരിൽ വൈദികനുമുണ്ട്. ഭീകരാക്രമണമെന്ന് മുന്നറിയിപ്പ്. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക് പോലീസ് പോസ്റ്റിനും നേരെയായിരുന്നു വെടിവയ്പ്പ്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
ഡാഗസ്താനിൽ പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് ആയിരുന്നു ആക്രമണം. ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.