കാപ്പാട് കടപ്പുറത്ത് ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.ജൂണ്‍ 17 തിങ്കളാഴ്ചയാകും ബലിപെരുന്നാൾ.ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ
മാസപ്പിറവി കണ്ടു..കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 17ന്…
Jowan Madhumala
0
Tags
Top Stories