നക്ഷത്രഫലം 2024 ജൂൺ 02 മുതൽ 08 വരെ


സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 

ഫോൺ   96563 77700

അശ്വതി :  പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. 

ഭരണി : പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താന് സാധിക്കും. 

കാർത്തിക : കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വ്യവഹാരവിജയം നേടും , ദാമ്പത്യജീവിത വിജയം  വിശ്രമം  കുറഞ്ഞിരിക്കും, കലഹ പ്രവണത ഏറിയിരിക്കും. 

രോഹിണി :  ബന്ധുക്കളിൽ നിന്നുള്ള അനുഭവ ഗുണമുണ്ടാകും  . ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാൻ  തീരുമാനമെടുക്കും .

മകയിരം :  ഉദ്യോഗാര്ത്ഥികള്ക്ക് അനുകൂല സമയം .. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര രംഗത്ത്  വിജയം.ഔദ്യോഗികമായ  നേട്ടം കൈവരിക്കും. അനുകൂല സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  കാര്യവിജയം,  ആരോഗ്യനില തൃപ്തികരമാകും.

തിരുവാതിര :  ശത്രുക്കളുടെ വിരോധം ശമിക്കും . ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. പുതിയ ബിസിനസ്സിൽ പണം മുടക്കും ,  ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ  ഇവ സമ്മാനമായി ലഭിക്കും.

പുണർതം : സ്വഅനാവശ്യ ഭീതികളിൽനിന്ന് മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം .  ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും.

പൂയം : പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.തർക്കങ്ങളിൽ മദ്ധ്യസ്ഥം വഹിക്കും , കുടുംബത്തിൽ  ശാന്തതയുണ്ടാകും.

ആയില്യം :  രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും.. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്ത്തിക്കും. ധനാഗമ മാർഗ്ഗം പുഷ്ടിപ്പെടും.

മകം : തൊഴിൽ രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  നിന്ന് അലർജിക്ക് സാദ്ധ്യത . 
പൂരം : കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. ഔഷധ സേവാ വേണ്ടിവരും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, പ്രണയഭംഗത്തിനു സാദ്ധ്യത . 

ഉത്രം :  ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം .   ബിസിനസില് അവിചാരിത നേട്ടം.   കടം നല്കിയിരുന്നു പണം തിരികെ കിട്ടും.കുടുംബത്തിൽ  നിന്ന് അകന്നു താമസിക്കേണ്ടിവരും , വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. 

അത്തം :  ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  ഏർപ്പെട്ട്  മനോവിഷമം .പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദനത്തിനുള്ള ശ്രമങ്ങൾ  പരാജയപ്പെടും. 

ചിത്തിര :  തൊഴിൽ രംഗത്ത്   പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് രോഗദുരിതസാദ്ധ്യത , . പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും . സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പുരസ്‌കാരങ്ങൾ ലഭിക്കും. 

ചോതി : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.
വിശാഖം :  ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. കലാരംഗത്തു പ്രശസ്തി വർദ്ധിക്കും . വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. 

അനിഴം :  അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ മികച്ച കാര്യവിജയം . കടം നല്കിയ പണം തിരികെ കിട്ടുന്നതിന് കലഹിക്കേണ്ടി വരും,  സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും,  പ്രണയബന്ധങ്ങൾക്ക് അംഗീകാരം കിട്ടും . ബിസിനസ്സിൽ അവിചാരിത നേട്ടം.  

തൃക്കേട്ട : വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം.

മൂലം  : ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനം  വാങ്ങുന്നതിന്  യോഗം . ആഗ്രഹങ്ങള് സഫലമാകും. 
പൂരാടം : വസ്ത്രാഭരണങ്ങൾക്കായി  പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില് സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർദ്ധിക്കും . പരീക്ഷകളിൽ  വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും

ഉത്രാടം   : രോഗശമനമുണ്ടാകും.കലാകായിക രംഗങ്ങളിൽ  പ്രവര്ത്തിക്കുന്നവർക്കും   സാമൂഹിക സേവനത്തിൽ  പ്രവര്ത്തിക്കുന്നവർക്കും   പ്രശസ്തി. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളില് ഉന്നതവിജയം.

തിരുവോണം :  ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും . അലങ്കാര വസ്തുക്കളുടെ വിൽപ്പനയിൽ നിന്നു  ധനലാഭം. 

അവിട്ടം :  . ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും. വാഹനസംബന്ധമായി പണച്ചെലവ്  . ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ. 
ചതയം   : സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും. ഭൂമി വിലപ്പനയിലൂടെ  വിജയം. വിദ്യാര്ത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.   നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.  

പൂരുരുട്ടാതി  : സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. 

ഉത്രട്ടാതി  : പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങൾ  മൂലം വിഷമിക്കേണ്ടിവരും .പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയം കൈവരിക്കും,  മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും . 

രേവതി : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും , സത്കർമ്മങ്ങളിൽ   താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ  വിജയം. തൊഴില്മേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം. 
أحدث أقدم