കേരളത്തിൽ സ്വര്‍ണത്തിന്‍റെ ഉപയോഗം കൂടുന്നുരാജ്യത്ത് 2024ന്‍റെ തുടക്കത്തില്‍ 136.6 ടണ്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡുണ്ടായി. 2023ലെ അതേകാലയളവിലേതിനേക്കാള്‍ എട്ടു ശതമാനം വര്‍ധന






കൊച്ചി: കേരളത്തില്‍ പ്രതിവര്‍ഷ സ്വര്‍ണത്തിന്‍റെ ഉപയോഗം 220 മുതല്‍ 225 ടണ്‍ വരെയാണെന്നും വില കൂടിയ സാഹചര്യത്തില്‍ വില്‍പ്പനയില്‍ കുറവുണ്ടെങ്കിലും ടേണ്‍ ഓവറില്‍ കുറവു വന്നിട്ടില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍.
ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും തല്‍സ്ഥിതി തുടരുകയാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ഇന്ത്യ സിഇഒ സച്ചിന്‍ ജെയ്ന്‍ പറഞ്ഞു. രാജ്യത്ത് 2024ന്‍റെ തുടക്കത്തില്‍ 136.6 ടണ്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡുണ്ടായി. 2023ലെ അതേകാലയളവിലേതിനേക്കാള്‍ എട്ടു ശതമാനം വര്‍ധനയാണിത്. 126.3 ടണ്‍ ആയിരുന്നു 2023ലെ ആദ്യ പാദത്തിലുണ്ടായ ഡിമാന്‍ഡ്.

രാജ്യത്തെ ആകെ ജ്വല്ലറി ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് 2024ല്‍ ആദ്യ പാദത്തില്‍ നാലു ശതമാനം വര്‍ധിച്ച് 91.9 ടണ്‍ ആയി. പോയവര്‍ഷം സമാനകാലയളവില്‍ ഇത് 91.9 ടണ്‍ ആയിരുന്നു. രാജ്യത്തെ സ്വര്‍ണ ഉപയോഗം 52,750 കോടിയായും ഉയര്‍ന്നു. 2023ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 15ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷമിത് 45,890
أحدث أقدم