24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോഗത്തിൽ ബാലഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സഹായമാണ് ആവശ്യപ്പെട്ടത്.
ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനായി ഉയർത്തണം. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനു നൽകിയ 6000 കോടക്ക് തുല്യമായ തുക ഈ വർഷം ഉപാധികൾ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.