മുണ്ടക്കയം കോസ് വേ പാലത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.ജൂണ്‍ 25 മുതല്‍ ഒരു മാസം ഗതാഗതം നിരോധിച്ചു.




മുണ്ടക്കയം കോസ് വേ പാലത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.ജൂണ്‍ 25 മുതല്‍ ഒരു മാസം ഗതാഗതം നിരോധിച്ചു.
.2024 ഫെബ്രുവരി രണ്ടാം തിയതി കരാറുകാരന് സൈറ്റ് കൈമാറിയിട്ടും പണി ആരംഭിക്കാതിരുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം താലൂക്ക് അദാലത്ത് കമ്മറ്റിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി
മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 25 മുതല്‍ ഗതാഗതം നിരോധിച്ചു. പാലത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 25 മുതല്‍ ഒരു മാസക്കാലത്തേക്കാണ് ഗതാഗതം നിരോധിച്ചിരിക്കുന്നതെന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ  കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് പൊട്ടി നശിച്ചിരുന്നു.ഇത് പാലത്തില്‍ ഗതാഗതകുരുക്കിന് കാരണമായിരുന്നു. ഇത്  കാല്‍നടയാത്രക്കാര്‍ക്ക് ദുരിതവും സമ്മാനിച്ചിരുന്നു.
അദാലത്തില്‍ നല്‍കിയ ഹര്‍ജിയില്‍ നടപ്പാലമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സബ്‌മെര്‍സിബിള്‍ പാലമായതിനാല്‍ താല്‍ക്കാലിക നടപ്പാലം സാധ്യമല്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹര്‍ജിക്കാരനെ അറിയിച്ചിട്ടുണ്ട്.
أحدث أقدم