മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽനോർത്ത് ഈസ്റ്റ് റീജൻ മാർത്തോമ്മാ കൺവെൻഷൻ ജൂൺ 28 മുതൽ




ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജനൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജനൽ കൺവെൻഷൻ ജൂൺ മാസം 28, 29, 30 എന്നീ തീയതികളിൽ യഥാക്രമം എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്), ബഥനി മാർത്തോമ്മാ പള്ളി (ഓറഞ്ച് ബർഗ്), ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളി (മെറിക്ക്), എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. 

മാർത്തോമ്മാ സഭയിലെ വികാരി ജനറൽ റവ.കെ.വൈ. ജേക്കബ്  മുഖ്യ പ്രസംഗകനായിരിക്കും. കൺവെൻഷൻ ഉദ്‌ഘാടനം ഭദ്രാസനാധിപൻഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും.  
കൺവെൻഷന്‍റെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള നാൽപതംഗ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റവ.വി.റ്റി. തോമസ് (വൈസ് പ്രസിഡന്‍റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടന്‍റ്), റവ. ജോർജ് ഏബ്രഹാം(ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു,  ഷേർളി തോമസ്, തങ്കം വി. ജോർജ്  എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷന്‍റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
أحدث أقدم