അയർക്കുന്നം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചൂര നാണിക്കൽ വീട്ടിൽ സാബു എന്ന ചീര കർഷകന്റെ രണ്ട് കറവപ്പശുക്കൾ ഒരാഴ്ച്ചക്കുള്ളിൽ ചത്തു വീണു കുടുംബം പുലർത്തുവാൻ ഏകമാർഗമായ പശു വളർത്തൽ തൊഴിലാക്കിയിട്ടുള്ള ഇദ്ദേഹത്തിന് 2 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു ആവശ്യസമയത്ത് പശുവിന് ചികിത്സ നൽകുന്നതിന് അയർക്കുന്നം പഞ്ചായത്തിലെ സമീപപ്രദേശത്തെ പഞ്ചായത്തുകളിലോ മൃഗ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് മൂലമാണ് ഈ കർഷകന്റെ രണ്ടു പശുക്കൾ ചത്തത് അയർക്കുന്നം പഞ്ചായത്തിലെ ഉൾപ്പെടെ പല ഡോക്ടർമാരെയും വിളിച്ചപ്പോൾ സമയത്ത് പശുവിനെ ചികിത്സിക്കാൻ വരാഞ്ഞത് മൂലമാണ് ഈ കർഷകന് ദാരുണമായ സംഭവമുണ്ടായത് ഇത്തരത്തിലുള്ള സംഭവങ്ങളിൽ കാര്യമായ ഇടപെടലുകൾ മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് ഉണ്ടാകണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ഒരു കർഷകനും ഉണ്ടാകരുതെന്നും ക്ഷീര കർഷകർ ആവശ്യപ്പെട്ടു സാബു എന്നാ ചീര കർഷകന് അടിയന്തരമായി പരിഹാരം നൽകണമെന്ന് അയർക്കുന്ന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസഫ് ചാമക്കാല ആവശ്യപ്പെട്ടു