പാമ്പാടി :3360 മുളേയ്ക്കുന്നു എസ്എൻഡിപി ശാഖായോഗത്തിന്റെ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ ശാഖയിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശാഖാഹാളിൽ നടന്ന സമ്മേളനം ശാഖപ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ യൂത്ത് മൂവ്മെന്റ് കൗൺസിലർ വി കെ ശ്രീ ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സജേഷ് മണലേൽ പഠനോപകരണങ്ങൾ വിതരണ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി റെജി തേനിശേരി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി രതീഷ് പാറക്കൽ,
സോമൻ രത്‌നാലയം, ശ്രീദേവി സാബു,സിമി ബിജു,അശ്വിൻ ചെറുകുന്ന് എന്നിവർ പ്രസംഗിച്ചു