രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിൻറെ വാതിൽ പൊളിച്ച നിലയിൽ കണ്ടു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടനെ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുട൪ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. അയൽവാസി സൂക്ഷിക്കാൻ നൽകിയതുൾപ്പെടെ സ്വർണ്ണമാണ് മോഷണം പോയതെന്ന് അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്ത് പരിശോധിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.